കിളിമാനൂര്‍: കെ.എസ്.ആര്.ടി.സി കിളിമാനൂര്‍ ഡിപ്പോയില്‍ ജോലിക്കെത്തിയ കണ്ടക്ടറെ സ്റ്റേഷന് മാസ്റ്റര്‍ അകാരണമായി മര്‍ദിച്ചതായി പരാതി. എംപ്ലോയ്മെന്റ് വഴി കണ്ടക്ടറായി ജോലിനോക്കുന്ന വെള്ളല്ലൂര്‍ സ്വദേശി വിഷ്ണുവര്ധനനെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന് മാസ്റ്റര്‍ മര്‍ദിച്ചതായി പരാതി. ഇതുസംബധിച്ച് കിളിമാനൂര്‍ പോലീസ്, കെ.എസ്.ആര്.ടി.സി. എം.ഡി എന്നിവര്‍ക്ക് പരാതി നല്കി. തിങ്കളാഴ്ച രാവിലെ ഡിപ്പോയിലെത്തിയപ്പോള്‍ സ്റ്റേഷന് മാസ്റ്റര്‍ ഡ്യൂട്ടി വെട്ടി മാറ്റുകയും തനിക്കിവിടെ ജോലിയില്ലെന്ന് ആക്രോശിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ഡി.ടി.ഒയോട് പരാതി പറയാന്‍ ചെന്നപ്പോള്‍ സ്റ്റേഷന് മാസ്റ്ററെത്തി പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ഷര്‍ട്ട് വലിച്ചു കീറി മര്‍ദിക്കു കയും ചെയ്തതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് കേശവപുരം ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ കെ.എസ്.ആര്.ടി.സി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.