ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ രോഗികളോടൊപ്പം ബി.സത്യൻ എം എൽ എ യും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും തിരുവോണസദ്യയുണ്ട്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ചിറയിൻകീഴ്താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചനേരം ആഹാരം നൽകുന്നതിനു വേണ്ടി നടപ്പിലാക്കിയ അന്നശ്രീ പദ്ധതി പ്രകാരമാണ് ഓണസദ്യ ഒരുക്കിയത്.അന്നശ്രീ പദ്ധതി 850 ദിവസം പിന്നിട്ടു. ആനത്തലവട്ടം കൈപ്പള്ളി വീട്ടിൽ ബിജുവാണ് തിരുവോണ സദ്യയൊരുക്കിയത്. ഇന്നു കിഴുവിലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കലാഫീസർ ഡോ. ദീപ രവിയും ചതയത്തിനു കടയ്ക്കാവൂർ ഉബൈദ് നിവാസിൽ എച്ച്.ഷാനവാസും,നാലാവോണത്തിനു വക്കം റൂറൽ ഹെൽത്ത് സെന്ററിലെ എ എം ഒ ഡോ. സിജു എൻ.എസും ഓണസദ്യനൽകും. അഞ്ചുതെങ്ങ് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ലൈജു, വി.വിജയകുമാർ, എച്ച്.ഷാനവാസ്, സദ്യയൊരുക്കിയ ബിജുവും കുടുംബവും തുടങ്ങിയവരുംരോഗികളോടൊപ്പം സദ്യയുണ്ട്