പഴയകുന്നുമ്മേൽ: കെ.എം ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് ഓണക്കോടികൾ കൈമാറി. ദീർഘകാലം പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന കെ.എം ജയദേവൻ മാസ്റ്ററുടെ മകൻ കെ.ജെ ജോസിന്റെ വീട്ടിലാണ് സൊസൈറ്റി പ്രവർത്തകർ ഓണക്കോടിയുമായി ആദ്യമെത്തിയത്. ആഴ്ച്ചയിൽ രണ്ട് വീതം ഡയാലിസിസിലൂടെയാണ് ദീർഘകാലമായി വൃക്കരോഗിയായ ഇദ്ദേഹത്തിന്റെ ജീവൻ നിലനിറുത്തുന്നത്. സൊസൈറ്റി പ്രസിഡന്റ് അഡ്വ മടവൂർ അനിൽ ഓണക്കോടി ജോസിന് കൈമാറി. സൊസൈറ്റി സെക്രട്ടറി എം. ഷാജഹാൻ,ട്രഷറർ രഘുനാഥൻ, സൊസൈറ്റി ഡയറക്ടർ ബോർഡംഗം കെ.ജെ സുധീർ എന്നിവർ പങ്കെടുത്തു.സൊസൈറ്റിയുടെ സംരക്ഷണയിൽ കഴിയുന്ന കിടപ്പുരോഗികൾക്കും ഓണപുടവകളും സമ്മാനങ്ങളും കൈമാറി.
