വർക്കല : പാപനാശം കടലിൽ ചാടിയ വീട്ടമ്മയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. പള്ളിക്കൽ സ്വദേശിനി ശ്രീലേഖ (44) യെയാണ് രക്ഷപ്പെടുത്തിയത്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പാപനാശം ഏണിക്കൽ ബീച്ചിലാണ് യുവതി കടലിലേക്ക് ചാടിയത്. ബോധരഹിതമായ ശ്രീലേഖയെ തീരത്തുണ്ടായിരുന്ന ലൈഫ് ഗാർഡുമാരായ സൈനുദ്ദീൻ, മഹേഷ് എന്നിവരുടെ അവസരോചിത രക്ഷാപ്രവർത്തനത്തിലൂടെ കരയ്‌ക്കെത്തിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി
