കാട്ടാക്കട: മൈലാക്കരയിൽ പാചകം ചെയ്യുന്നതിനിടെ പാചകവാതകം ചോർന്ന് തീ പടർന്നു. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിൽ ദുരന്തം ഒഴിവായി. മൈലാക്കര മഞ്ചാടിമൂട് ചന്ദ്രശേഖരൻ നായരുടെ വീട്ടിലാണ് രാവിലെ അപകടമുണ്ടായത്. സിലിൻഡറിൽ നിന്നുള്ള ചോർച്ചയാണ് തീ പടരാൻ കാരണമായത്. സംഭവത്തിൽ ഫയർ ഫോഴ്സ് സമയോചിതമായി ഇടപെട്ടതിനാൽ ആർക്കും പരിക്കില്ല. നെയ്യാർഡാം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.പ്രതാപകുമാർ, ഗ്രേഡ് ലീഡിങ് ഫയർമാൻ പ്രതാപൻ,ഫയർമാൻമാരായ ഡോ. അരുൺ ശശി, എം.എസ്.ഷൈജു, ആർ.പ്രസാദ്, ഡ്രൈവർ ഫയർമാൻ കം ഓപ്പറേറ്റർ ഹരികൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.