ആറ്റിങ്ങൽ : നാടിനെ വിറപ്പിച്ച് വീടുകയറി ആക്രമണവും റോഡിലൂടെ പോയവരെ തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിലും പ്രധാന പ്രതി പിടിയിൽ. പോത്തൻകോട് വില്ലേജിൽ വേങ്ങോട്, കുടവൂർ ചക്കൻവിളാകം വീട്ടിൽ താമസിക്കുന്ന രാജന്റെ മകൻ അർജുൻ രാജ് (29)ആണ് പിടിയിലായത്.
രണ്ടു ദിവസം മുൻപാണ് സംഭവം. ഇടയ്ക്കോട് വില്ലേജിൽ തട്ടാവിള വീട്ടിൽ രവീന്ദ്രന്റെ മകൻ അജീഷിനെയാണ് എട്ടംഗ സംഘം വീടുകയറി ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. അജീഷിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയും കരുതലോടും കൂടി എട്ടോളം പേർ ചേർന്ന് അജീഷിന്റെ ബന്ധുവീടായ ഊരുപൊയ്ക ആനൂപ്പാറ സ്കൂളിന് സമീപം പണയിൽ കട അഞ്ജന നിവാസ് വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പ്രധാനിയാണ് അർജുൻ രാജ്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി.വി ദിപിൻ, എസ്.ഐ സനൂജ്, എസ്.സി.പി.ഒ ജയൻ, ഷിനോദ്, ഉദയകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.