നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റില്‍. നെടുമങ്ങാട് നെട്ട മുന്ന കോട്ടേജില്‍ മുന്ന എന്നു വിളിക്കുന്ന അഷ്‌കറി(20) നെയാണ് നെടുമങ്ങാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സ്‌കൂള്‍ അധികൃത ര്‍നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി സംഭവം പറഞ്ഞത്.
നെടുമങ്ങാട് സി ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുനില്‍ ഗോപി, ശ്രികുമാര്‍, എ.എസ്.ഐ. ഷിഹാബുദ്ദീന്‍, എസ് സി പി ഒ ഫ്രാങ്ക്‌ളിന്‍ , ഷൈലബീവി, സി.പി.ഒ.മാരായ സനല്‍രാജ്, ബിജു ,മോനിരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.