കിളിമാനൂർ : പോങ്ങനാട് ആലത്തുകാവ് ഫ്രണ്ട്സ് റസിഡൻസ് അസോസിയേഷന്റെ ഓഫീസ് മന്ദിരത്തിന് തറക്കല്ല് ഇടൽ കർമം അഡ്വ അടൂർ പ്രകാശ് എംപി നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ, വാർഡ് അംഗം സജികു മാർ, മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ കരവാരം സ്കൂൾ പ്രിൻസിപ്പാൾ മോഹൻ വാലഞ്ചേരി, ഫ്രാക്ക് അസോസിയേഷൻ സെക്രട്ടറി ചന്ദ്രബാബു, സാബു ആലത്തുകാവ്, ചന്ദ്രബാബു, ശശി ധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
