വെഞ്ഞാറമൂട്: മാമ്പഴത്തറിയിൽ കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്കേറ്റു. മാമ്പഴത്തറ ഇരുട്ടിത്തറ കോളനിയിൽ അനിൽകുമാർ(40),അഞ്ജു(22), ആർഷ അനിൽ(അഞ്ച്), അക്ഷര അനിൽ (നാല്)എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
