കഠിനംകുളം : നിരവധി കേസുകളിലെ പ്രതി ഒരു കിലോ കഞ്ചാവുമായി കഴക്കൂട്ടം എക്സൈസിന്റെ പിടിയിൽ. കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ നിസാർ (43) ആണ് പിടിയിലായത്. ചിറയിൻകീഴ്, പെരുമാതുറ ഭാഗങ്ങളിൽ വൻ തോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മുഖ്യ പ്രതികളിൽ ഒരാളാണ് നിസാറെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതിയെ കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം നിന്നും കഞ്ചാവുമായി പിടികൂടിയത്.കഴക്കൂട്ടം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. പ്രതീപ് റാവു എ. ഇ. ഐ. മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആർ. രാജേഷ്, തോമസ് സേവ്യർ ഗോമസ്, സി. ഇ. ഒ ജസീം, വിപിൻ, സുബിൻ, രാജേഷ്, ഷംനാദ് , ഷിന്റോ , ഡ്രൈവർ സുനിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.