കിളിമാനൂർ : കിളിമാനൂരിൽ കാർ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന പിക്കപ്പിൽ ഇടിച്ചു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കല്ലറ സ്വദേശികളായ സിയാദ് (30), സജീഷ് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെ സംസ്ഥാന പാതയിൽ പൊരുന്തമണ്ണിന് സമീപമാണ് അപകടം നടന്നത്.
കാരേറ്റ് നിന്നും കിളിമാനൂർ ഭാഗത്തേക്ക് വരുകയായിരുന്ന കാർ ആദ്യം നിറുത്തിയിട്ടിരുന്ന ബസ്സിൽ ഇടിച്ച ശേഷം മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.