ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം 3 കാറുകൾ കൂട്ടിയിടിച്ചു. കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങലിലേക്ക് ഒരേ ദിശയിൽ വന്ന കാറുകളാണ് ഇടിച്ചത്. ഇന്ന് രാവിലെ 11 അര മണിയോടെയാണ് അപകടം. പാരിപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്ത് ആശുപത്രിയിലേക്ക് പോയ വോൾസ്വാഗൻ വെന്റോ കാർ തൊട്ട് മുന്നിൽ കിടന്ന സ്വിഫ്റ്റ് കാറിലും സ്വിഫ്റ്റ് കാർ തൊട്ട് മുന്നിൽ കിടന്ന ടൊയോട്ട എറ്റിയോസ് കാറിലുമാണ് ഇടിച്ചത്. അപകടത്തിൽ സ്വിഫ്റ്റ് കാറിന്റെ പുറക് വശം ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വോൾക്സ്വാഗൻ കാർ ഓടിച്ചിരുന്നയാൾ ബ്രേക്ക് അമർത്തുന്നതിന് പകരം ആക്സലേറ്റർ അമർത്തിയതാണ് അപകട കാരണമെന്ന് അപകടത്തിൽ പെട്ട മറ്റു വാഹന യാത്രക്കാർ പറഞ്ഞു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.മാത്രമല്ല അതുവഴി ആംബുലൻസ് വന്നതിനാൽ നാട്ടുകാരും മറ്റു യാത്രക്കാരും അപകടത്തിൽപ്പെട്ട വാഹനം റോഡ് വശത്തേക്ക് മാറ്റി ഇടാൻ ആവശ്യപ്പെടുകയും ആംബുലൻസിനെ കടത്തി വിടുകയും ചെയ്തു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
