ഉഴമലയ്ക്കലിൽ വന്യ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി, കർഷകർ ദുരിതത്തിൽ….

eiJSKOC4396

ഉഴമലയ്ക്കൽ പഞ്ചായത്തിലെ പരുത്തിക്കുഴി കാഞ്ഞിരംപാറ, നല്ലിക്കുഴി, അയ്യപ്പൻകുഴി മേഖലയിലെ ജനങ്ങൾ വന്യമൃഗങ്ങൾ കാട്‌വിട്ട് നാട്ടിലേക്കിറങ്ങിയതോടെ കൃഷിയിറക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇവിടുത്തെ കർഷകർ നട്ടുവളർത്തിയ കാർഷിക വിളകളെല്ലാം കാട്ടുപന്നികളും കുരങ്ങന്മാരും കൂട്ടത്തോടെയെത്തി നശിപ്പിക്കുകയാണ്. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കൃഷി നിറുത്തിയ കർഷകർ അടുത്തിടെയാണ് വീണ്ടും കൃഷി ആരംഭിച്ചത്. എന്നാൽ പുതിയതായി കൃഷിയിറക്കിയ മരച്ചീനി, കാച്ചിൽ, ചേന, വാഴ തുടങ്ങിവയെല്ലാം കാട്ടുപന്നികൾ നശിപ്പിച്ചു. തെങ്ങുകളിൽ നിന്നും കരിക്കുകളും നശിപ്പിച്ചു.

വലിയമല ഐ.എസ്.ആർ.ഒ മേഖലയിൽ ഐ.ഐ.എസ്.ടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയത്. ഇപ്പോൾ നാട്ടിലിറങ്ങിയ വന്യമൃഗങ്ങൾ പെറ്റുപെരുകി നാട്ടുകാർക്ക് തലവേദനയായിരിക്കുകയാണ്. ചെറുതും വലുതുമായ നിരവധി കാട്ടുമൃഗങ്ങൾ ഈ ജനവാസ മേഖലയിലെ കാഴ്ചകളാണ്. വന്യമൃഗ ശല്യം ചെറുക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ വനം അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു ഫലവുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികാരികൾ സർക്കാരിനെ സമീപിക്കണമെന്നും കാർഷിക മേഖലയിലുണ്ടാകുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!