തിരുവനന്തപുരം : അഴൂർ കഠിനംകുളം ചിറയീൻകീഴ് എന്നീ മൂന്ന് പഞ്ചായത്തിൽ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന 11വാർഡുകൾ ഉൾക്കൊള്ളിച്ച് പെരുമാതുറപഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവുമായി കിംസ് ഹെൽത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും പെരുമാതുറ പഞ്ചായത്ത് രൂപീകരണ സമിതി ചെയർമാനുമായ ഇ.എം നജീബ് മന്ത്രി എ സി മൊയ്തീനെ സന്ദർശിച്ച് നിവേദനം നൽകി. പഞ്ചായത്ത് രൂപീകരണസമിതി ജനറൽ കൺവീനർ എസ്.സക്കീർ ഹുസൈൻ,സ്നേഹതീരം വൈസ് പ്രസിഡണ്ട് എ.നസറുള്ളാ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ സർക്കാർ അനുവദിച്ച പെരുമാതുറ പഞ്ചായത്ത് കോടതി വിധിമൂലം നഷ്ടപ്പെട്ട വിവരവും,ഒരുമിച്ച് കിടക്കുന്ന 11വാർഡുകളെ വിഭജിച്ച് മൂന്ന് പഞ്ചായത്തിൽ ആക്കിയതിനാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടികളും ഇ.എം നജീബ് മന്തിയെ ധരിപ്പിച്ചു. വലിയൊരു ടൂറിസ്റ്റ് കേന്ദ്രമായി വികസിക്കൂന്ന ഈ പ്രദേശം ഒരു പഞ്ചായത്തിന് കീഴിൽ വരുന്നതാണ് ടൂറിസം വികസനത്തിനും ഭരണപരമായ സൗകര്യത്തിനും നല്ലതെന്നും മന്തിയെ ബോദ്ധ്യപ്പെടുത്തി.അനുഭാവ പൂർണമായ പരിഗണന നൽകി പഞ്ചായത്ത് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് മന്തി ഉറപ്പ് നൽകി.