നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ : മംഗലപുരം, ആറ്റിങ്ങൽ, ചിറയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ നിരവധി കൊലപാതകശ്രമം, ഭവനഭേദനം, പിടിച്ചുപറി കേസുകളിൽ പ്രതിയായ ഇടയ്‌ക്കോട് ഊരുപൊയ്ക ദേശത്ത് മങ്കാട്ടുമൂല കോളനിയിൽ രതീഷ് ഭവനിൽ ഗോപിയുടെ ഭായി രതീഷ് എന്നറിയപ്പെടുന്ന രതീഷ് (31)നെ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ ഒ.എ സുനിൽ, എസ്‌.ഐമാരായ ശ്യാം, പ്രദീപ്‌ കുമാർ, സിപിഒമാരായ സിറാസ്‌, ബാലു ചിറയിൻകീഴ് എക്സൈസ് സംഘം, ചിറയിൻകീഴ് പോലീസ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു.