ആറ്റിങ്ങലിൽ വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്ക്

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഐ.ടി.ഐക്ക് സമീപം വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 6അര മണി കഴിഞ്ഞാണ് സംഭവം. കാൽനടയാത്രക്കാരനെ സ്കൂട്ടർ ഇടിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ ഒരാളെ തിരിച്ചറിഞ്ഞില്ലെന്ന് പറയുന്നു. ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഊരുപൊയ്ക സ്വദേശിയാണെന്നും മറ്റെയാൾ ആറ്റിങ്ങൽ സ്വദേശിയാണെന്നും പറയുന്നു.