ആറ്റിങ്ങൽ ബോയ്സ് കെട്ടിട ഉദ്ഘാടനം മാറ്റിവച്ചു

ആറ്റിങ്ങൽ ബോയിസ് എച്ച്, എസ്.പുതിയ മന്ദിരം മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് അറിയിച്ചത് മാറ്റി വച്ചതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് എംഎൽഎ അഡ്വ. ബി. സത്യനെ അറിയിച്ചു.
കേരള സർക്കാർ 1000 ദിനങ്ങൾ പിന്നിടുന്നഅഘോഷ പരീ പാടിയുടെ ഭാഗമായി 5 കോടി കിഫ്ബി ഫണ്ട് പ്രയോ ജനപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പുതിയ അക്കാദമിക് ബ്ലോക്ക് മന്ദിരമിണ് നാടിന് സമർപ്പിക്കുന്നത്. കണ്ണൂരിൽ സ്വന്തം മണ്ഡലമായ- ധർമ്മടത്ത് സംസ്ഥാന അടിസ്ഥാനത്തിൽ സഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ചാണ് വീഡിയൊ കോൺഫറൻസിങിലൂടെ ആറ്റിങ്ങലിലെ ഉൽഘാടനവും നടക്കുന്നത്. മണ്ഡലത്തിൽ ഒരു സ്ക്കൂൾ അന്തൽദേശിയ നിലവാരത്തിൽ ഉയർത്തുന്നതിൻ്റെ ഭാമായി ആറ്റിങ്ങൽ മണ്ഡലത്തിൽ ബോയിസ്, എച്ച്, എസ് എസ് ആണ് തിരഞ്ഞെടുത്തത്. ലാബ്, ലൈബ്രറി, സ്മാർട് ക്ലാസ്സ് റൂമുകൾ, അക്കാഡമിക് ,അഡ്മിനിസ് ട്രെറ്റിവ് ബ്ലോക്ക് കൾ ഉണ്ടാകും, റിക്കാർഡ് വേഗതയിലാണ് നിർമ്മാണം പുരോഗമിക്കുന്നത് .ഹെദർ എന്ന നിർമ്മാണ കമ്പനിയാണ് പണി ഏറ്റെടുത്തത്. കൈറ്റ് എന്ന വിദ്യാഭ്യാസ ഏജൻ സിയാണ് മേൽനോട്ടം വഹിച്ചത്.