Search
Close this search box.

ഹരിത കർമസേന സജീവം ; ഗ്രാമങ്ങൾ മാലിന്യമുക്തമാകും

eiJXUPB74441

നെടുമങ്ങാട്: പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്‌ത് ഗ്രാമങ്ങളെ മാലിന്യമുക്തമാക്കുന്ന ഹരിത കർമസേനകൾ പുതിയ കാഴ്‌ചയാകുന്നു. നെടുമങ്ങാട് നഗരസഭയ്‌ക്ക് പിന്നാലെ ആനാട്, കരകുളം ഗ്രാമപഞ്ചായത്തുകളാണ് ഹരിതസേനയെ നിരത്തിലിറക്കി ശുചീകരണ പ്രവർത്തനങ്ങളിൽ പുത്തൻ അദ്ധ്യായം കുറിക്കുന്നത്. യൂണിഫോമണിഞ്ഞ വോളന്റിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്ലാസ്റ്റിക് ശേഖരിക്കുകയാണ് ചെയ്യുന്നത്. ചിലയിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വീടുകളിൽ എത്തുന്ന ഹരിത കർമസേനാംഗങ്ങളോട് പലരും മോശമായാണ് പെരുമാറുന്നതെന്ന് ആക്ഷേപമുണ്ട്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനാണ് പദ്ധതി നിർവഹണത്തിന്റെ മേൽനോട്ടം. വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് കൈമാറുന്ന പ്ലാസ്റ്റിക് കഴുകി ഉണക്കി നല്‌കണമെന്നാണ് അധികൃതരുടെ അഭ്യർത്ഥന. നാടിനെ മാലിന്യമുക്തമാക്കി രോഗങ്ങൾ പടരുന്നത് തടയുന്നതിലൂടെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ സന്ദേശം. ഹരിത ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്‌ട് ഖരമാലിന്യ പരിപാലന ചട്ടം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനിലയും മുന്നറിയിപ്പ് നൽകി.

ശേഖരിക്കുന്ന മാലിന്യം അതത് പഞ്ചായത്ത് പരിധിയിൽ സജ്ജമാക്കിയ പുനരുപയോഗ യൂണിറ്റുകളിൽ എത്തിക്കും. പ്ലാസ്റ്റിക്, ബാഗ്, ചെരുപ്പ്, റബർ, കുപ്പി, പാത്രങ്ങൾ, ഇ – വേസ്റ്റ് തുടങ്ങിയവയാണ് ശേഖരിക്കുന്നത്. കല്ലയത്താണ് കരകുളം പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!