കീഴാറ്റിങ്ങൽ ബി.വി.യു.പി. എസിൽ ‘ഓർമ്മതൻ തിരുമുറ്റത്ത്

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ കീഴാറ്റിങ്ങൽ ബി.വി.യു.പി. എസിൽ പൂർവവിദ്യാർഥിസംഗമം ഓർമ്മതൻ തിരുമുറ്റത്ത് സംഘടിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയുടെ വികസന പദ്ധതികളും സ്കൂൾ വാനും അനുവദിച്ചതുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്ക് സ്കൂൾ പിടിഎ സ്വീകരണം നൽകി. പൂർവ്വകാല അധ്യാപകരെ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലജ ബീഗം ആദരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ തൃദീപ് കുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വിലാസിനി, വൈസ് പ്രസിഡന്റ്‌ ഷമാം ബീഗം, മധുസൂദനൻ നായർ, എൻ.ദേവ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ശ്രീകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സുരേഷ് നന്ദി രേഖപ്പെടുത്തി.