കിളിമാനൂരിൽ പട്ടാപ്പകല്‍ ബൈക്ക്‌ മോഷ്ടിച്ചു

കിളിമാനൂര്‍: കിളിമാനൂര്‍ കാനറ വട്ടവാള്‍ കവലയില്‍ പട്ടാപ്പകല്‍ ബൈക്ക്‌ മോഷണം . കിളിമാനൂര്‍ വട്ടവാള്‍ കവലയില്‍ ശിവന്‍കുട്ടി ആശാരിയുടെ കാനറ റോഡരികിലുള്ള വീടിന്റെ മുന്‍വശത്തെ കടയില്‍ വെച്ചിരുന്ന ബൈക്കാണ്‌ മോഷണം പോയത്‌. കാനററോഡിലൂടെ ഒരു പാന്റും ഷര്‍ട്ടുംധരിച്ച മുതുകില്‍ ബാഗ്‌ തുക്കിയിട്ട കള്ളന്‍ എത്തിയത്‌. കിളിമാനൂര്‍ പോലീസില്‍ പരാതിനല്‍കി കാത്തിരിക്കുകയാണ്‌ പരാതിക്കാര്‍.