മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പാസിംഗ് ഔട്ട് പരേഡ്

മടവൂർ : മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് 2017-19 ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പള്ളിക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ് പരേഡ് സ്വീകരിച്ചു. പാസിംഗ് ഔട്ട് പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി, പി.ടി.എ പ്രസിഡന്റ് വി. പ്രസന്നൻ, സ്റ്റാഫ് സെക്രട്ടറി എം. തമീമുദ്ദീൻ, പൊലീസ് പ്രതിനിധികളായ ബിനു, സിന്ധു, അദ്ധ്യാപക പ്രതിനിധികളായ സുനിൽ രാജ്, ദിവ്യ എന്നിവർ സംസാരിച്ചു.