ശാർക്കര പൊങ്കാല ഉത്സവത്തോടനുബന്ധിച്ചു റെഡ് ക്രോസ് സൊസൈറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

ചിറയിൻകീഴ് : ചിറയിൻകീഴ്‌ ശാർക്കര ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചു റെഡ് ക്രോസ് സൊസൈറ്റി ചിറയിൻകീഴ് താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ ക്ഷേത്ര പരിസരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് വൈസ് ചെയർമാൻസുനിൽ സി.കുര്യൻ ഉദ്ഘാടനം ചെയ്തു .ജില്ലാ ചെയർമാൻ എം.ആർ. മനോജ്‌, ജില്ലാ സെക്രട്ടറി ആർ ജയകുമാർ, പ്രശസ്ത നർത്തകിയും ഗവേഷകയുമായ ഡോ. നീന പ്രസാദ് , ജില്ലാ മാനേജിങ് കമ്മിറ്റി അംഗവും താലൂക് ചെയർമാനായഹരി.ബി ശാർക്കര, താലൂക്ക് സെക്രട്ടറി മധുകുമാർ, ഡി.ഡി.ആർ.ടി അംഗവും ജില്ലാ യൂത്ത് റെഡ് ക്രോസ് അംഗവുമായ മനീഷ് മുരുകൻ, താലൂക്ക് മെമ്പർമാർ, വൈ.ആർ.സി, ജെ.ആർ.സി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഭക്ത ജനങ്ങൾകിടയിൽ പ്രശംസസനീയമായ രീതിയിൽ ക്യാമ്പ് നടത്തുവാൻ താലൂക്ക് ബ്രാഞ്ചിന് സാധിച്ചു.