വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ ഫോൺ നിശ്ചലം

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ ഫോൺ നിശ്ചലമായിട്ട് രണ്ടാഴ്ച കഴിഞ്ഞു. ബിൽ അടയ്ക്കാത്തതാണ് ഫോൺ കട്ട് ചെയ്യാൻ കാരണമെന്നാണ് വിവരം. 04722-872023 എന്ന നമ്പരിലെ ഫോണാണ് പ്രവർത്തനമില്ലാതെ കിടക്കുന്നത്.മാതൃകാ പോലീസ് സ്റ്റേഷനായി പ്രഖ്യാപിച്ച സ്റ്റേഷനാണ്. ഇപ്പോൾ ജനങ്ങൾക്ക് വിളിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

സ്റ്റേഷൻ പരിധി വളരെ വലുതാണ്. ഫോണില്ലാത്തതു കൊണ്ട് ആളുകൾക്ക് കാര്യങ്ങൾ അറിയിക്കാൻ കഴിയാത്ത സ്ഥിതിയാണ്.സംസ്ഥാന ഹൈവേയിൽ അപകടമുണ്ടായാൽ പോലുംവിളിച്ചുപറയാൻ കഴിയാത്ത സ്ഥിതിയാണ്. ഫോൺപ്രശ്നം പരിഹരിക്കാത്തത് ജനങ്ങളെ വലയ്ക്കുകയാണ്.