ആലംകോട് ​ഗവ. വി.എച്ച്.എസ്‌.എസ്സിന്റെ പുതിയ ബഹുനില മന്ദിരം നാടിന് സമർപ്പിച്ചു

ആലംകോട് : കരവാരം പഞ്ചായത്തിലെ  ആലംകോട് ​ഗവ. വൊക്കേഷണൽ ആന്റ് ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റ ഭാ​ഗമായി   1.94 കോടി ചെലവഴിച്ച് നിർമിച്ച ബഹുനില മന്ദിരം ഇന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു. ചടങ്ങിൽ അഡ്വ ബി സത്യൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 3 നിലകളായി നിർമിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും,  ഓഫീസും സജ്ജീകരിച്ചിട്ടുണ്ട്.   സ്കൂൾ പിടിഎ, പഞ്ചായത്ത് എന്നിവയുടെ അഭ്യർഥനയെ തുടർന്ന് ബി സത്യൻ എംഎൽഎ നടത്തിയ നിരന്തര ഇടപെടലുകളെ തുടർന്നാണ് പുത്തൻ മന്ദിരത്തിന് 1.94 കോടിയും ഹൈടെക്ക് പദ്ധതിക്കായി ഒരു കോടിയും സംസ്ഥാന സർക്കാർ അനുവദിച്ചത്.


കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ സുഭാഷ്, കരവാരം ഗ്രാമപഞ്ചായത്ത് അംഗം ജുനൈന നസീർ, പി.ടി.എ പ്രസിഡന്റ്‌ എസ് ജാബിർ, മുൻ പിടിഎ പ്രസിഡന്റ്‌ ആർ.രാജു, എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എസ് ഷക്കീല, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ശ്രീകുമാർ എസ്, ഹെഡ്മിസ്ട്രസ് അനിത റ്റി.എം, സിപിഐഎം ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ എസ് എം റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.