പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ആര്യനാട് :2017 മുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു വന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. വിതുര മണിതൂക്കി വാർഡിൽ റോഡരികത്ത് വീട്ടിൽ സുബിൻ (21),പാലോട് വലിയ താന്നിമൂട് നന്ദൻകുഴി നരകത്തിൽ മുകിൽ എന്ന് വിളിക്കുന്ന മുകിൽ കൃഷ്ണ (29)എന്നിവരെയാണ് പിടികൂടിയത് നെടുമങ്ങാട് ഡി.വൈ.എസ്.പി യുടെ നിർദ്ദേശ പ്രകാരം ആര്യനാട് പോലിസ് സബ് ഇൻസ്‌പെക്ടർ അജയനാഥിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയുള്ള ഊർജിത അനേഷണം തുടരുന്നതായും പോലിസ് അറിയിച്ചു.