സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കല്ലറ : കല്ലറ മുതുവിളയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം മുതുവിള അരുവിപ്പുറത്താണ് സംഭവം. കല്ലറയിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക്‌ വന്ന അഫ്‌സാന ബസ്സും എതിരെ വന്ന കൊട്ടാരക്കര സ്വദേശിയുടെ കാറുമാണ് ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും എയർ ബാഗ് ഉണ്ടായിരുന്നതിനാൽ കാർ ഡ്രൈവർക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായും അവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും നാട്ടുകാർ അറിയിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.