ഇടതുമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ രംഗത്തിറങ്ങുക: സി.ഐ.ടി.യു ആറ്റിങ്ങൽ

ആറ്റിങ്ങൽ : ഇടതു മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻമുഴുവൻ അംഗൻവാടി ജീവനക്കാരും രംഗത്തിറങ്ങണമെന്ന് അംഗൻവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏര്യാ കൺവെൻഷൻ ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിനു മുൻപ് വർക്കർ ഒരാളിനു 5600 രൂപയും ഹെൽപ്പർക്ക് 4100 രൂപയും ആയിരുന്നു ഓണറേറിയം. ഇപ്പോൾ വർക്കർക്ക് 10,000 രൂപയും ഹെൽപ്പർക്ക് 7000 രൂപയുമായി ഉയർത്തി. കേന്ദ്ര സർക്കാരാകട്ടെ മുൻപ് 40%നൽകിവന്നിരുന്ന തുകയിൽ നിന്നും 25% തുകയായി വെട്ടികുറവു .കൂടാതെ അംഗൻവാടി മേഖലയും സ്വകാര്യവൽക്കരിക്കുയാണ്.ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാൻ ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കേണ്ടത്. ആയതിനു വേണ്ടി എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും . കൺവെൻഷൻ സി.ഐ.റ്റി.യു ആറ്റിങ്ങൽ ആര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏര്യാ സെക്രട്ടറി സിന്ധു പ്രകാശ് അധ്യക്ഷത വഹിച്ചു. സി.ഐ.റ്റി.യു. ഏര്യാ കമ്മിറ്റി പ്രസിഡൻറ് എം.വി.കനകദാസ് ഏര്യാ ജോയിന്റ് സെക്രട്ടറി പി.മണികണ്ഠൻ, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബിന്ധു, സെൽവി ജാക്സൻ,  റീജ.എസ്, തുടങ്ങിയവർ സംസാരിച്ചു. അനിത .ആർ സ്വാഗതവും ജയശ്രീ നന്ദിയും പറഞ്ഞു.