സ്ത്രീയെയും മകനെയും വീടുകയറി ആക്രമിച്ച കേസിൽ അറസ്റ്റിൽ

അരുവിക്കര: സ്ത്രീയെയും മകനെയും വീടുകയറി ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റുെചയ്തു. വെള്ളനാടിനുസമീപം ശങ്കരമുഖം അരുവിക്കുഴി വാലുവല്ലി പുത്തൻവീട്ടിൽ സെൽവനെ (52)യാണ് അയൽവാസിയായ സുശീലയെയും മകൻ മണികണ്ഠനെയും ആക്രമിച്ച കേസിൽ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ സെൽവൻ ഇരുവരെയും വീടുകയറി ആക്രമിക്കുകയായിരുന്നു. അരുവിക്കര എസ്.ഐ. മണികണ്ഠൻ നായർ, സി.പി.ഒ. മാരായ രാംകുമാർ, പത്മരാജ്, അലി, ഷാലു, സുമേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.