കല്ലമ്പലത്ത് 8വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കല്ലമ്പലം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തു. നാവായിക്കുളം നൈനാംകോണം സ്വദേശി ആദർശാ(29)ണ് അറസ്റ്റിലായത്. കുട്ടിയുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട അധ്യാപിക വിവരം വീട്ടിൽ അറിയിക്കുകയും കൂടാതെ ചൈൽഡ് ലൈൻ പ്രവർത്തകരുമായി ബന്ധപ്പെടുകയും ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയോടു വിവരങ്ങൾ ചോദിച്ചറിയുകയും ആശുപത്രിയിൽ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ പീഡനം നടന്നുവെന്നു തെളിഞ്ഞതോടെ ഇവർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.