Search
Close this search box.

നാവായിക്കുളം വൈരമല – തെങ്ങുവിളാകം പാലം അപകടാവസ്ഥയിൽ.

ei8THT94032

നാവായിക്കുളം: നിത്യേന നൂറിൽപ്പരം കാൽനടയാത്രികരും, അമ്പതിലേറെ ഇരുചക്രവാഹനങ്ങളും കടന്നുപോകുന്ന നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ വൈരമല – തെങ്ങുവിളാകം പാലം അപകടാവസ്ഥയിൽ. ഭരണിക്കാവ് – തട്ടുപാലം തോടിന് കുറുകെയുള്ള പ്രസ്തുത പാലത്തിന് അമ്പത് വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്.

ഏതു സമയവും തകർന്നു വീഴാവുന്ന അവസ്ഥയിലുള്ള പാലത്തിലൂടെ പത്രം, പാൽ, മത്സ്യം എന്നിവയുമായി നിത്യേന ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നത് ഭീതിയോടെയാണ്. ഭരണിക്കാവ് ഏലായിലെ കൃഷിക്കാവശ്യമായ യന്ത്രോപകരണങ്ങളും, വളങ്ങളും ഈ പാലത്തിലൂടെയാണ് കൊണ്ടു പോകുന്നത്. പ്രദേശത്തെ ക്ഷീരകർഷകർ കന്നുകാലികളെ മേയ്ക്കാനും നനയ്ക്കാനും കൊണ്ടുപോകുന്നതും ഇതു വഴിയാണ്. വിദ്യാർത്ഥികൾ, കൂലിപ്പണിക്കാർ, കശുവണ്ടി തൊഴിലാളികൾ തുടങ്ങി നിത്യേന നൂറുകണക്കിന് പേർ ആശ്രയിക്കുന്ന പാലം അപകടാവസ്ഥയിലായിട്ടും അധികൃതരുടെ ഭാഗത്ത്‌ നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കൊടും വേനലായതിനാൽ പാലത്തിനടിയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചെങ്കിലും കാലവർഷം എത്തുമ്പോൾ ഇതു വഴി വെള്ളത്തിന്റെ കുത്തൊഴുക്കാകും. ആ സമയത്ത് പാലം തകർന്നാൽ അപകടത്തിന്റെ വ്യാപ്തി കൂടുമെന്ന് നാട്ടുകാർ പറയുന്നു. ഒരു ദുരന്തമുണ്ടാകുന്നതുവരെ കാത്തുനില്‍ക്കാതെ പുതിയ പാലം നിർമ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!