വെഞ്ഞാറമൂട്ടില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ടു പേർ ഗുരുതരാവസ്ഥയിൽ

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു.രണ്ടു പേർക്ക് ഗുരുതര പരിക്ക്.കാർ യാത്രികനായ തട്ടത്തുമല ശ്രീ ഉദയമൻകാവ് ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് വള്ളൂർ ആർ.ടി.ഹൗസിൽ രവീന്ദ്രൻ (60) ആണ് മരിച്ചത്, വള്ളൂർ സ്വദേശികളായ സുരേഷ് (51), മനു (33) എന്നിവർക്കാണ് പരിക്കുപറ്റിയത്.ഇന്ന് പുലർച്ചെ 7.30 ന് ദേശീയ പാതയിൽ വെഞ്ഞാറമൂട് മുസ്ലിം ജുമാ മസ്ജിത്തിന് മുൻവശത്ത് വച്ചായിരുന്നു അപകടം. കിളിമാനൂർ ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറിൽ എതിർദിശയിൽ വരുകയായിരുന്ന പിക് അപ് നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു . ക്യാബിനുള്ളിൽ കുടുങ്ങിയവരെ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സും നാട്ടുകാരും പോലീസും ഏറെ പണിപ്പെട്ടായിരുന്നു ഇവരെ പുറത്തെടുത്തത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രവീന്ദ്രന്റെ ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ തങ്കമണി,

മക്കൾ അശ്വതി, ആതിര

മരുമകൻ സജി