അനധികൃത മദ്യ വില്പന : രണ്ട് പേർ പിടിയിൽ .

വാമനപുരം: വാമനപുരം റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഷമീർ ഖാന്റെ നേതൃത്വത്തിൽ മുതുവിള ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ അനധികൃത മദ്യ വില്പന നടത്തിയ രണ്ട് പേരെ പിടികൂടി. മുളമൂട്, പ്രജിത് ഭവനിൽ സഹദേവൻ (68), മുളമൂട് കിഴാർ മാവിള വീട്ടിൽ ചന്ദ്രബാബു (54) എന്നിവരെയാണ് പിടികൂടിയത്. മുതുവിള ടൗൺ കേന്ദ്രികരിച്ച് അതിരാവിലെ മദ്യ വില്പന നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കേസ് രജിസ്റ്റർ ചെയ്ത് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി. എക്സൈസ് സംഘത്തിൽ ഇൻസ്പക്ടർ ഷമീർ ഖാനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായമാരായ പീതാംബരൻ പിള്ള, സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നസീർ, സജീവ് കുമാർ, ദിലീപ്കുമാർ, പ്രവീൺ കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷഹീന ബീവി എന്നിവർ പങ്കെടുത്തു.