വീട്ടിൽ ചാരായം വാറ്റ് : ഒരാൾ എക്സൈസ് പിടിയിൽ.

ആര്യനാട് : വീട്ടിൽ ചാരായം വാറ്റിയ ആളെ എക്സൈസ് പിടികൂടി. ആര്യനാട് മലയൻ തേരി സുജിത് ഭവനിൽ തമ്പി എന്ന് വിളിക്കുന്ന അഭിലാഷ് (33)ആണ് പിടിയിലായത്. നെടുമങ്ങാട് സർക്കിൾ ആഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ശങ്കറിന്റ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഭിലാഷ് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ചാരായം നിർമ്മിക്കാൻ പാകപ്പെടുത്തിയ 150 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. പ്രതി നിരവധി ക്രിമിനൽ കേസിലും അബ്കാരി കേസിലും പ്രതിയാണ് .പരിശോധനയിൽ പി.ഒ അനിൽകുമാർ,സി.ഇ.ഒ മാരായ ബിജു,ബൈജൂ, പ്രശാന്ത്,സജീബ്, ഡബ്ല്യൂ.സി.ഇ.ഒ സുമിത എന്നിവർ പങ്കെടുത്തു.