ആറ്റിങ്ങലിലെ 3 സ്ഥാനാർഥികൾക്കും സ്വന്തം മണ്ഡലത്തിൽ വോട്ടു ചെയ്യാനാവില്ല.

ആറ്റിങ്ങൽ : ആറ്റിങ്ങലിലെ മൂന്നുപേർക്കും സ്വന്തം മണ്ഡലത്തിൽ വോട്ടു ചെയ്യാനാവില്ല. ആറ്റിങ്ങലിലെ എ.സമ്പത്തിന് തിരുവനന്തപുരത്തും അടൂർ പ്രകാശിന് അടൂരും ശോഭാസുരേന്ദ്രന് തൃശ്ശൂർ ജില്ലയിലുമാണ് വോട്ട്.

ഡോ. എ.സമ്പത്തിന്(എൽ.ഡി.എഫ്.) കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിലാണ് വോട്ട്. അടൂർ പ്രകാശിന്(യു.ഡി.എഫ്.)അടൂർ ടൗൺ യു.പി.എസിലും. ഇവിടെ വോട്ടു ചെയ്തശേഷം അടൂർ പ്രകാശ് ആറ്റിങ്ങിലിലേക്ക്‌ വരും.

ശോഭാ സുരേന്ദ്രന് (എൻ.ഡി.എ)തൃശ്ശൂർ മച്ചാട് ജനകീയ വിദ്യാലയത്തിലാണ് വോട്ട്. 11വരെ മണ്ഡല സന്ദർശനത്തിനുശേഷമാണ് ശോഭ തൃശ്ശൂരിലേക്കു പോകുന്നത്.