ആറ്റിങ്ങലിൽ സ്വകാര്യ സ്ഥാപനം രാത്രിയുടെ മറവിൽ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തിയ അനധികൃത നിർമാണം നഗരസഭ തടഞ്ഞു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനം രാത്രിയുടെ മറവിൽ പുറമ്പോക്ക് ഭൂമി കയ്യേറി കാർ പാർക്കിംഗിന് വേണ്ടി നടത്തിയ അനധികൃത നിർമാണം നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെ സമയോജിതമായ ഇടപെടലിനെ തുടർന്ന് തടയുകയും നിർമാണ സാമഗ്രികൾ നഗരസഭാ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. ആറ്റിങ്ങൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിയമപരമായി റവന്യൂ വകുപ്പും നഗരസഭയും ദേശീയപാതാ അതോറിട്ടിയും ആഴ്ചകൾക്ക് മുൻപ് ഒഴിപ്പിച്ചടുത്ത പുറമ്പോക്ക് ഭൂമിയാണ് കയ്യേറാൻ ശ്രമിച്ചത്. ഇതിന് ശ്രമിച്ചവർക്കെതിരെ കൾശനമായ നടപടികൾക്കൊരുങ്ങുകയാണ് നഗരസഭയും, റവന്യൂ വകുപ്പും. ചെയർമാൻ എം.പ്രദീപ്, ഡപ്യൂട്ടി തഹൽസീദാർ സജി, ട്രാഫിക് എസ്.ഐ. ജയാനന്ദൻ തുടങ്ങിയവരാണ്  അനധികൃതമായ പുറമ്പോക്ക് ഭൂമി കയ്യേറൽ തടഞ്ഞത്.