ആറ്റിങ്ങൽ വലിയകുന്നിൽ ബസ്സിൽ നിന്നിറങ്ങിയ പെൺകുട്ടി വീണു, നാട്ടുകാർ ബസ് തടഞ്ഞു

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് മുന്നിൽ സ്വകാര്യ ബസ്സിൽ നിന്നിറങ്ങിയ പെൺകുട്ടി വീണു. ഇന്ന് രാവിലെ 10 അര മണിയോടെയാണ് സംഭവം. ബസ്സിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി കാൽ തട്ടി വീഴുകയായിരുന്നു. എന്നാൽ ഇതറിയാതെ ബസ് മുന്നോട്ട് നീങ്ങി. കണ്ടു നിന്നവർ വീണ പെൺകുട്ടിയെയും മുന്നോട്ട് നീങ്ങിയ ബസ്സിനെയും കണ്ടപ്പോൾ ബസ് ഇടിച്ചിട്ട് നിർത്താതെ പോകുന്നതാണെന്നു കരുതി ബസ് തടഞ്ഞു നിർത്തി.

നാട്ടുകാർ ഒത്തുകൂടി ബസ് ഡ്രൈവർക്ക് നേരെ ആക്രോശപ്പെട്ടു. എന്നാൽ പിന്നീട് പെൺകുട്ടി ബസ് തന്നെ ഇടിച്ചിട്ടതല്ലെന്നും കാൽ തട്ടി വീണതാണെന്നും അറിയിച്ചതിനെ തുടർന്ന് നാട്ടുകാർക്ക് അബദ്ധം മനസ്സിലായി. എന്തിനും ഏതിനും സ്വകാര്യ ബസ്സുകളെ മാത്രം പ്രതി ചേർക്കാൻ നോക്കരുതെന്നും നാട്ടുകാർക്ക് ബോധ്യമായി.