വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് കാർഡ് പുതുക്കാൻ എത്തിയ സ്ത്രീ കുഴഞ്ഞു വീണു

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ ഹെൽത്ത് കാർഡ് പുതുക്കാൻ രാവിലെ 5മണി മുതൽ ആളുകൾ ക്യൂവിൽ നിന്ന് തുടങ്ങി. പ്രവർത്തന സമയം 10 മണിയായപ്പോൾ കൗണ്ടറുകൾ തുറന്നു എന്നാൽ അത്രയും നേരം ക്യൂവിൽ നിന്നവരെ കളിയാക്കി പരിചയക്കാരായ ചിലർക്ക് ആശുപത്രിയിലെ ഉദ്യോഗസ്ഥർ ടോക്കൺ നൽകിയത് വാക്കേറ്റത്തിന് കാരണമായി. മണിക്കൂറുകളോളം ക്യൂവിൽ നിന്നവരെ അവിടെ നിർത്തി മറ്റു ചിലർക്ക് ആദ്യമേ ടോക്കൺ നൽകി വിടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിനെതിരെയാണ് നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചത്. മണിക്ക് തുറക്കുന്ന കൗണ്ടറിനു മുന്നിൽ 5:00 മുതൽ വന്ന നൽകുന്നത് ആദ്യമേ കാര്യം നടത്തിയ പോകാനാണ് എന്ന് ക്യുവിന്റെ ആദ്യഭാഗത്ത് നിന്നവർ പറഞ്ഞു.

ഏറെ നേരം ക്യൂവിൽ നിന്നതിനെ തുടർന്ന് ഒരു സ്ത്രീ കുഴഞ്ഞു വീണു. ഉടൻതന്നെ ആ സ്ത്രീയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഹെൽത്ത് കാർഡ് പുതുക്കുന്നതിൻറെ കാലാവധി തീരാറായി എന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് വൻജനാവലി ആശുപത്രിക്ക് മുന്നിൽ രാവിലെ മുതൽതന്നെ ക്യൂവിൽ അണിനിരന്നത്. എന്നാൽ ഇനിയും അഞ്ചുമാസം വരെ ഹെൽത്ത് കാർഡ് പുതുക്കാനുള്ള കാലാവധി ഉണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്.