പെട്ടിഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ഡീസന്റ്മുക്ക്: പെട്ടിഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ കൈതോട് സ്വദേശി ഇർഷാദ് (21) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30ന് പുല്ലൂർമുക്ക് – ഡീസന്റ്മുക്ക് റോഡിൽ കല്ലുവിളയ്ക്ക് സമീപമായി അപകടം. അപകടത്തിൽ പരിക്കേറ്റ ഇർഷാദിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.