നിരോധിത പുകയില ഉൽപന്നങ്ങൾ സ്കൂട്ടറിൽ സഞ്ചരിച്ച് വില്പന : ഒരാൾ അറസ്റ്റിൽ

കുറ്റിച്ചൽ : സ്കൂട്ടറിൽ സഞ്ചരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കാൻ ശ്രമിച്ച തച്ചൻകോട് മേലെമുക്ക് ഹസീന മൻസിലിൽ ഷെരീഫ്(42)നെ കുറ്റിച്ചലിൽ നിന്ന് റൂറൽ ആന്റി നർകോട്ടിക് സ്ക്വാഡ് പിടികൂടി. 30 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങൾ സ്കൂട്ടറിൽ നിന്നു കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എണ്ണൂറോളം പായ്ക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

വീടിനു സമീപമുള്ള ഷെഡിലും കാറിലും ആണ് സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാനത്തുനിന്ന് എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ മലയോര മേഖലകളിൽ വിൽക്കുകയാണു പതിവെന്ന് പൊലീസ് പറഞ്ഞു. നെയ്യാർഡാം എസ്ഐ ജി.സാബു, ഷാഡോഎസ്ഐ ഷിബു, സിപിഒ മാരായ ഗോപൻ, നെവിൽരാജ്, സതികുമാർ, വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.