ബൈക്ക് മോഷണം, ചിറയിൻകീഴിൽ പിടിയിലായത് നിരവധി മോഷണക്കേസിലെ പ്രതികൾ

ചിറയിൻകീഴ് : ആഡംബര ബൈക്കുകൾ മോഷണം നടത്തിവന്ന രണ്ടുപേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി സൂരജ് പട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. മാമം പാലക്കാട്ടിൽ സ്വദേശിയുടെ പൾസർ എൻ.എസ് 220 മോഡൽ ബൈക്ക് മോഷണം പോയതുമായി ബന്ധപെട്ടു നടത്തിയ അന്വേഷണത്തിലെ നിരവധി ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിലായത്. ആഡംബരമായ ജീവിതം കാണിക്കാൻ വിലയേറിയ ബൈക്ക് കണ്ടാൽ അത് മോഷ്ടിക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചു വന്നത്. ചിറയിൻകീഴ് മേഖലകളിൽ ബൈക്ക് മോഷണത്തിന് ഇവരെ സഹായിച്ച ചിഞ്ചുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. മോഷണ പരമ്പരയുടെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു വരുകയാണ്.

ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം ചിറയിൻകീഴ് എസ്എച്ച്ഒ വിപിൻ കുമാർ, എസ്‌ഐ ഡി സജീവ്, ഷാഡോ പോലീസുകാരായ ജോതിഷ്, ബിജുകുമാർ, സിപിഒമാരായ സുൽഫി, ശരത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.