ജയിച്ചാൽ ശോഭാ സുരേന്ദ്രൻ മന്ത്രി – കേന്ദ്ര മന്ത്രി മഹേഷ് ശർമ്മ

ആറ്റിങ്ങലുകാർ ശോഭാ സുരേന്ദ്രനെ വിജയിപ്പിച്ചാൽ അടുത്ത നരേന്ദ്ര മോദി മന്ത്രിസഭയിൽ മന്ത്രിയായി ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി മഹേഷ് ശർമ്മ. ശോഭാ സുരേന്ദ്രന്റെ പ്രചരണാർത്ഥം ആറ്റിങ്ങലിൽ പ്രമുഖ വ്യക്തികളുമായ് സംവദിക്കുന്നതിന്റെ ഭാഗമായിട്ട് സ്വകാര്യ ഹോട്ടലിൽ എത്തിയ മന്ത്രി പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.കഴിഞ്ഞ 65 വർഷമായിട്ട് ഭാരതം അന്ധകാരത്തിലായിരുന്നു.2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി യായ് വന്ന ശേഷമാണ് ഭാരതം പുരോഗതിയിലേക്ക് കുതിച്ചത്.

രാഹുൽ ഗാന്ധിയുടെ കേരള സ്ഥാനാർത്ഥിത്വത്തിന് യാതൊരു ചലനവും ഉണ്ടാക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു .ഇരുന്നൂറിലേറെ പ്രമുഖ സാമുദായിക, സാംസ്കാരിക സാമൂഹിക നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ബി.ജെപി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി.ആന്ധ്രപ്രദേശ് എം എൽ സി മാധവ് പി വി എൻ.ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ പത്മകുമാർ, മണ്ഡലം പ്രഭാരി അഡ്വ.സുധീർ, ജനറൽ കൺവീനർ ചെമ്പഴന്തി ഉദയൻ ,മലയിൻകീഴ് രാധാകൃഷ്ണൻ ,അഡ്വ.അനിൽ അയിക്കര ,വക്കം അജിത്ത് എന്നിവർ പങ്കെടുത്തു.