കല്യാൺ ജൂവല്ലേഴ്സിന്റെ ‘മീറ്റ് ആൻഡ് ഗ്രീറ്റിൽ’ ഇന്ന് ഷാരൂഖ് ഖാൻ

ദുബായ്: പ്രശസ്ത ജ്വല്ലറി നെറ്റ്‌വർക്ക് ആയ കല്യാൺ ജൂവെല്ലേഴ്സിന്റെ ദുബായിലെ തിരഞ്ഞെടുക്കപ്പെട്ട കസ്റ്റമേഴ്സിനു വേണ്ടി ഷാരൂഖ് ഖാനുമൊത്തു ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് ദുബായിൽ നടക്കുന്ന ചടങ്ങിൽ ഷാരൂഖ് ഖാനുമൊത്തു ഫോട്ടോ എടുക്കാനും സംസാരിക്കാനും സംഗീത പരിപാടി ആസ്വദിക്കാനും അവസരം നൽകുന്ന വിധത്തിലാണ് കല്യാൺ ജൂവെല്ലേഴ്സ് ‘മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത് ഷാരൂഖ് ഖാൻ’ എന്ന പരിപാടി സജ്ജീകരിച്ചിരിക്കുന്നത്.