Search
Close this search box.

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ

eiCA9R047233

കഠിനംകുളം : കുപ്രസിദ്ധ ഗുണ്ടാത്തലവൻ കഠിനംകുളം പഞ്ചായത്ത് ഓഫീസിന് സമീപം ലക്ഷം വീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്ന് വിളിക്കുന്ന രതീഷിനെ (32) കരുതൽ തടങ്കൽ നിയമ പ്രകാരം അറസ്​റ്റു ചെയ്‌തു. അടുത്തിടെ മേനംകുളം ഏലായിൽ ക്ഷേത്രത്തിന് സമീപം ഉണ്ണിക്കുട്ടൻ എന്ന രാജി (23)നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയാണ്. ഈ കേസിൽ റിമാന്റിൽ കഴിയവേ കഴക്കൂട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അൻവറുടെ നേതൃത്വത്തിലുള്ള സംഘം സബ് ജയിലിൽ എത്തി ഗുണ്ടാ ആക്ടപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. കഴക്കൂട്ടം, മേനംകുളം, കൽപ്പന കോളനി, കഠിനംകുളം എന്നീ സ്ഥലങ്ങളിൽ അടിപിടി, പിടിച്ചുപറി ഗുണ്ടാപിരിവ്, കൂലിതല്ല്,​ ദേഹോപദ്റവം, വധശ്രമം തുടങ്ങിയ കു​റ്റകൃത്യങ്ങൾക്ക് രണ്ട് തവണ കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് പ്രതി. കഴക്കുട്ടം പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 43 കേസുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!