കാണാതായ ലോട്ടറി വില്പനക്കാരന്റെ മൃതദേഹം കണ്ടെത്തി.

കിളിമാനൂർ :കാണാതായ ലോട്ടറി വില്പനക്കാരന്റെ മൃതദേഹം കണ്ടെത്തി. കിളിമാനൂർ പ്ലാവിള പുത്തൻവീട്ടിൽ സജികുമാർ (43)ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരം കിളിമാനൂർ മഹാദേവേശ്വരം തേവർ കടവിൽ ചിറ്റാർ നദിയുടെ തീരത്ത് നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ടാകുമെന്ന് കിളിമാനൂർ പോലീസ് പറഞ്ഞു. രണ്ട് ദിവസമായി സജികുമാറിനെ കാണാനില്ലായിരുന്നു.

കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിൽ സജികുമാർ ലോട്ടറി, പൂവ് കച്ചവടം നടത്തി വരികയായിരുന്നു.
ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.