മാറനല്ലൂർ കലമ്പാട്ട് മലയിൽ തീപിടുത്തം

കാട്ടാക്കട : മാറനല്ലൂർ പുന്നാവൂർ കലമ്പാട്ട് മലയിൽ തീപിടുത്തം. അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. ഫർഫോഴ്സിനും പൊലീസിനും എത്താൻ കഴിയാത്ത മലയാണിത്. മലയിൽ പ്രവേശിക്കുന്നതിനുള്ള വഴി സൗകര്യമില്ലാത്തതിനാൽ മൂന്നു കിലോമീറ്ററുകൾ താണ്ടിയാണ് പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും എത്തിമണിക്കൂറോളം സമയം എടുത്താണ് തീ നിയന്ത്ര വിധേയമാക്കിയത്. 40 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന മലയിലാണ് തീപിടിച്ചത്. 20 ഏക്കറോളം തീ കത്തി നശിച്ചു. മലയുടെ അടിവാരത്തെ ജോസഫ് എന്നാളുടെ പുരയിടത്തിൽ നിന്നുമാണ് കത്തി തുടങ്ങിയത്. മലയുടെ കീഴ് ഭാഗത്ത് നിരവധി പേർ താമസിക്കുന്നുണ്ട്. ഇവിടേയ്ക്ക് തീ പടരാതിരിക്കാനുള്ള സുരക്ഷ ശക്തപ്പെടുത്തി. നെയ്യാറ്റികര, കാട്ടാക്കട എന്നിവിടങ്ങളിൽ എത്തിയ ഫയർഫോഴ്സിന്റെ 2 യൂണിറ്റ് എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. വേനൽ ചൂടാണ് തീ പിടുത്തം ഉണ്ടാകാൻ കാരണം എന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നത്.