പള്ളിക്കൽ യു.ഐ.റ്റി വാർഷിക പൊതുയോഗവും കലാപ്രതിഭകൾക്ക് അനുമോദനവും

പള്ളിക്കൽ : പള്ളിക്കൽ യു.ഐ.റ്റിയിലെ 2018 19 അധ്യയനവർഷത്തിലെ പി.ടി.എ വാർഷിക പൊതുയോഗവും കലാപ്രതിഭകൾക്ക് ഉള്ള അനുമോദനവും നടന്നു. ഇന്ന് രാവിലെ 9 മണിക്ക് പള്ളിക്കൽ സുമയ്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് അഡ്വ വി ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. big fm 92.7 റേഡിയോ ജോക്കി കിടിലം ഫിറോസ് ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ യു.ഐ.ടി വികസന സമിതി ചെയർമാൻ സജീബ് ഹാഷിം അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ സെക്രട്ടറി നസീർ വഹാബ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അടൂർ ഉണ്ണി കലാപ്രതിഭകൾക്ക് അനുമോദനം നൽകി. ഹസീന എം, ഡോ സി രവീന്ദ്രലാൽ, അബൂത്താലിബ്, സുധിരാജ്, ഡോ. സി ഷാജി, വിഷ്ണു. ബി തുടങ്ങിയവർ സംസാരിച്ചു.