പാലോട് ബ്രൈമൂർ റോഡിന്റെ നിർമാണ പ്രവർത്തികൾ അവസാന ഘട്ടത്തിൽ

പാലോട് :പാലോട് ബ്രൈമൂർ റോഡിന്റെ നിർമാണ പ്രവർത്തികൾ പൂർത്തീകരണത്തിലേക്ക്. റോഡ് സുരക്ഷ മുൻനിർത്തി റോഡിന്റെ വശങ്ങളിൽ ക്രാഷ് ബാരിയേഡ്, റോഡിന്റെ രണ്ട് ഭാഗത്തും പ്രധാനപ്പെട്ട സ്ഥലങ്ങളിലും സിഗ്നൽ സംവിധാനങ്ങൾ, സുരക്ഷയ്ക്ക് ആവശ്യമായ ബോർഡുകൾ,വരകൾ, റിഫ്ലക്ടറുകൾ,റോഡിന്റെ ഇരുവശത്തും യാത്രക്കാർക്ക് നടന്ന് പോകുന്നതിന് വേണ്ടിയുള്ള ഇന്റർലോക്ക് നടപ്പാത, ചില ഇടങ്ങളിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുക എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.