പെരിങ്ങമ്മലയിൽ വീൽ ചെയർ ഇല്ലാത്തതിനാൽ ഭിന്നശേഷിക്കാരി വോട്ടു ചെയ്യാൻ കാത്തിരുന്നത് ഒന്നര മണിക്കൂർ

പെരിങ്ങമ്മല : ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ പെരിങ്ങമ്മല ഇക്ബാൽ കോളേജ് 117 ആം ബൂത്തിൽ വീൽ ചെയർ ഇല്ലാത്തതിനാൽ വോട്ട് ചെയ്യാൻ കഴിയാതെ ബൂത്തിന് മുന്നിൽ ഭിന്നശേഷികാരിയായ മോളി ഇരുന്നത് ഒന്നര മണിക്കൂർ. നെടുമങ്ങാട് തഹസിൽദാരെ വിളിച്ചു പരാതി പറഞ്ഞതിന് ശേഷം തഹസിൽദാർ ഇടപെട്ട് ഒന്നര മണിക്കൂർ കഴിഞ്ഞു വീൽ ചെയർ കൊണ്ട് വന്നതിന് ശേഷമാണ് വോട്ട് ചെയ്തത്. ബൂത്തിൽ റാമ്പ്, വീൽ ചെയർ തുടങ്ങിയ സൗകര്യങ്ങൾ നിർബന്ധമായും ഉണ്ടാകണമെന്ന് ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും ഭിന്നശേഷിക്കാരെ അവഗണിക്കുകയാണെന്ന് മോളി പറഞ്ഞു