സ്കൂട്ടറിനെ ഓവർടേക്ക് ചെയ്ത യുവാവിന് യുവതികളുടെ പൂരപ്പാട്ട് !

കല്ലറ : മദ്യലഹരിയിൽ യുവതികൾ ബൈക്ക് യാത്രക്കാരനായ യുവാവിനെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കുറ്റിമൂട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

29കാരിയും 21കാരിയുമാണ് സംഭവത്തിലെ നായികമാർ. യുവതികളുടെ സ്‌കൂട്ടറിനെ യുവാവിന്റെ ബൈക്ക് മറികടന്നതിനെ തുടർന്ന് പ്രകോപിതരായ ഇരുവരും യുവാവിനെ അസഭ്യം വിളിക്കുകയായിരുന്നു. ബൈക്ക് നിർത്തിയ യുവാവിനു നേരെ അസഭ്യം പറഞ്ഞ് യുവതികൾ പാഞ്ഞടുക്കുന്നതു കണ്ട നാട്ടുകാർ ഓടിയെത്തി. യുവതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ വിവരം വെഞ്ഞാറമൂട് പൊലീസിൽ അറിയിച്ചു. പൊലീസെത്തി മൂന്ന് പേരെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ യുവതികൾ മദ്യപിച്ചിരുന്നതായി കണ്ടത്തി.