വീടുകയറി മോഷണം – ബൈക്കും മൊബൈലും പണവും നഷ്ടമായി

വെഞ്ഞാറമൂട്: പാറയ്ക്കൽ സുനിതാ സദനം ശോഭനത്തിൽ സതികുമാറിന്റെ വീട്ടിൽ മോഷണം നടന്നു. വീടിന്റെ പുറത്ത് വെച്ചിരുന്ന ബൈക്ക്, വീടിനകത്തെ കിടപ്പുമുറിയിൽ നിന്നും 15,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ചൂടായതു കൊണ്ട് സതികുമാറും ഭാര്യയും മക്കളും ഇരുനിലകെട്ടിടത്തിലെ താഴെ നിലയിലെ ഹാളിലാണ് കിടന്നത്. വീടിന്റെ മുകളിലെ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. വീടിനകത്തു കടന്ന മോഷ്ടാക്കൾ രക്ഷപ്പെട്ടു പോകാനായി താഴത്തെ വാതിലും തുറന്നിട്ടിരുന്നു.

പൂലർച്ചെ സുനിലിന്റെ ഭാര്യ ഉണർന്നപ്പോൾ ഹാളിന്റെ വാതിൽ തുറന്ന് കിടക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത് താമസിക്കുന്ന സതികുമാറിന്റെ പൊതുപ്രവർത്തകനായ സഹോദരൻ സുനിൽപാറയ്ക്കലിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഉടൻതന്നെ സമീപവാസികളും സ്ഥലത്തെത്തി. പിന്നീടാണ് കിടപ്പുമുറിയിൽ നിന്നും പണവും മൊബൈലും മോഷണം പോയതറിഞ്ഞത്.

ഇവർ കിടന്ന സ്ഥലത്തു കൂടിയാണ് മോഷ്ടാക്കൾ മുറികളിലേക്ക് കയറിയിരിക്കുന്നത്.ഒന്നിലധികം പേർ മോഷണത്തിൽ പങ്കാളികളായതായി പോലീസ് സംശയിക്കുന്നു.വെഞ്ഞാറമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.